മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി
ഇതു കീവോ, ഹർഗീവോ, സുമിയോ അല്ല. യൂഗോസ്ലേവിയൻ തലസ്ഥാനമായ ബെൽഗ്രേഡ്.1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ NATO സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. 'കനിവുള്ള മാലാഖ' എന്നായിരുന്നു ആയിരത്തിലധികം
പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ
കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടൻ. ഖനികളിലെ പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികൾ. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി
ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.ar
സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!
അധികാരത്തിൻ്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരാൾ, അത് ഒരു ബിഷപ്പ് ആകട്ടെ ഒരു എം. ഡി യാകട്ടെ എം എൽ യോ പോലീസ് ഉദ്യോഗസ്ഥനോ അധ്യാപകനോ ആകട്ടെ ഇത്തരമൊരു സന്ദേശം ഇരയാക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയ്ക്ക് അവൾക്ക് താത്പര്യമില്ലാത്ത എന്നാൽ സമ്മർദ്ദത്താൽ കീഴ്പ്പെട്ട ബന്ധത്തിനു
"ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ.
ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.
സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.
ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ. പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ.
പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ. അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം.
ഈ സാഹചര്യത്തില്‍ ഹലാല്‍ - ഹറാം എന്നീ ദ്വന്ദ്വങ്ങള്‍ക്കു പുറത്ത് വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഓരോ ബ്രാഹ്മിണ്‍ ഹോട്ടലുകളും ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നു.